വട്ടിയൂര്കാവില് വി.കെ പ്രശാന്തിനെ എല്.ഡി.എഫ് സ്ഥാനാര്ഥിയാക്കാന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. നിലവില് തിരുവനന്തപുരം മേയറാണ് വി.കെ പ്രശാന്ത്. ജില്ലാ കമ്മറ്റി തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റിനെ ഉടന് അറിയിക്കും. അതേസമയം മറ്റ് ജില്ലകളിലെ സ്ഥാനാര്ഥി നിര്ണയ ചര്ച്ചകള് തുടരുകയാണ്.
Related News
‘രാഷ്ട്രീയം മാറ്റിവെച്ച് മന്മോഹന് സിങ് പറയുന്നത് കേള്ക്കൂ; ബി.ജെ.പിയോട് ശിവസേന
നിലവിലെ ഇന്ത്യന് സമ്പദ് വ്യവസ്ഥയുടെ മോശം അവസ്ഥയെക്കുറിച്ച് മുൻ പ്രധാനമന്ത്രി മന്മോഹന് സിങ് പറയുന്നത് കേള്ക്കണമെന്ന് ബി.ജെ.പിയോട് ശിവസേന. മൻമോഹന് സിങ് പറയുന്നത് കേൾക്കണമെന്നും ഇതിനിടയില് വെറുതെ രാഷ്ട്രീയം വലിച്ചിഴക്കണ്ട എന്നുമാണ് ശിവസേന പാർട്ടി മുഖപത്രമായ സാമ്നയിലൂടെ വ്യക്തമാക്കുന്നത്. “മന്മോഹന് സിങ്ങിന്റെ ഉപദേശം കേള്ക്കണമെന്നതാണ് ദേശ താത്പര്യം. സാമ്പത്തികരംഗത്തെ മെല്ലെപ്പോക്കില് രാഷ്ട്രീയം കലര്ത്തേണ്ടതില്ല. കശ്മീരും സാമ്പത്തിക രംഗവും രണ്ട് വിഷയങ്ങളാണ്. സാമ്പദ് ഘടന ഇപ്പോള് താളം തെറ്റിയ അവസ്ഥയിലാണ്”, സാമ്നയിലൂടെ ശിവസേന പറയുന്നു. മോദി സര്ക്കാരിന്റെ സര്വ്വമേഖലയിലേയും […]
പ്രളയം; ബിഹാറിലും അസ്സമിലും സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക്
പ്രളയം തുടരുന്ന ബിഹാറിലും അസ്സമിലും സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക്. മഴ തുടരുന്നതിനാല് കൂടുതല് പ്രദേശങ്ങള് വെള്ളത്തിനടിയിലായി. ബീഹാറില് 25ഉം അസ്സമില് 15 പേരുമടക്കം മരിച്ചവരുടെ എണ്ണം 44 കവിഞ്ഞു. ബിഹാര്, ത്രിപുര, ഉത്തര്പ്രദേശിലെ ചില ഭാഗങ്ങള്, വടക്കുകിഴക്കന് സംസ്ഥാനങ്ങള് എന്നിവിടങ്ങളിലാണ് പ്രളയം തുടരുന്നത്. മഴ തുടരുന്നത് സ്ഥിതി കൂടുതല് വഷളാക്കി. രണ്ട് ദിവസം കൂടി മഴതുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഏഴു മില്യണ് ജനങ്ങളെ മഴക്കെടുതി ബാധിച്ചു. നദികളിലെ ജലനിരപ്പ് അപകടനില കവിഞ്ഞ് ഒഴുകുകയാണ്. വടക്കുകിഴക്കന് […]
അനുമതിയില്ലാത്ത ആരാധനാലയങ്ങൾ അടച്ചുപൂട്ടണം; ഹൈക്കോടതി
സംസ്ഥാനത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥന ഹാളുകളും അടച്ചുപൂട്ടാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വാണിജ്യാവശ്യത്തിനായി നിർമ്മിച്ച കെട്ടിടം മുസ്ലീം ആരാധനാലയമാക്കി മാറ്റാൻ അനുവദിക്കണമെന്ന മലപ്പുറത്തെ നൂറുൽ ഇസ്ലാമിക സാംസ്കാരിക സംഘത്തിന്റെ ഹർജി തള്ളി കൊണ്ടാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. പുതിയ ആരാധനാലയങ്ങൾക്കുള്ള അപേക്ഷ പരിഗണിക്കുമ്പോൾ സമാനമായ ആരാധനാലങ്ങൾ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം. കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് തടഞ്ഞുകൊണ്ടുള്ള സർക്കുലർ സംസ്ഥാന സർക്കാർ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. അപൂർവങ്ങളിൽ അപൂർവം കേസുകളിൽ പൊലീസിന്റെയും ഇന്റലിജൻസിന്റെയും റിപ്പോർട്ടനുസരിച്ച് മാത്രമേ ഇത്തരം അപേക്ഷകളിൽ […]