India Kerala

പാലാരിവട്ടം അഴിമതി കേസ് വാദത്തിനിടെ ഊരാളുങ്കല്‍ വിഷയം ഉന്നയിച്ച് ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച വിധി പറയാനായി ഹൈക്കോടതി മാറ്റി. കരാറുകാർക്ക് മുന്‍കൂറായി പണം നല്‍കുന്നത് ആദ്യമായല്ലെന്നും ഊരാളുങ്കല്‍ സർവീസ് സൊസൈറ്റിക്ക് ഇങ്ങനെ പണം നല്‍കിയിട്ടുണ്ടെന്നും ഇബ്രാഹിംകുഞ്ഞിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ മറ്റ് കരാറുകളുമായി ഈ കരാറിനെ താരതമ്യം ചെയ്യേണ്ടതില്ലെന്ന് സർക്കാരും കോടതിയിൽ വാദിച്ചു. ഇബ്രാഹിംകുഞ്ഞിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

പാലാരിവട്ടം പാലം അഴിമതി കേസിൽ തനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്ന് ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചു.

ആശുപത്രിയിലാണെന്ന് അറിയിച്ചിട്ടും പോലീസ് വീട്ടിൽ തെരച്ചിൽ നടത്തിയെന്നുമായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ പരാതി. ജാമ്യം അനുവദിക്കണമെന്ന ആവശ്യത്തില്‍ നിങ്ങൾ സ്വമേധയാ തെരഞ്ഞെടുത്ത ആശുപത്രിയും ഡോക്ടറും അല്ലേ, അവിടെ തുടരുന്നതിൽ എന്താണ് ബുദ്ധിമുട്ടെന്ന് കോടതി വാദത്തിനിടെ ചോദിച്ചു.