ഏക സിവിൽ കോഡ് വിരുദ്ധ സമരത്തിനിറങ്ങും മുമ്പ് സി.എ.എ കേസുകൾ സിപിഐഎം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനൊപ്പം നിന്ന ശേഷം സമരക്കാർക്കെതിരെ കള്ളക്കേസെടുത്തു. ഈ കേസുകൾ ഇതുവരെയും പിൻവലിച്ചിട്ടില്ല. സിപിഎമ്മിന്റെത് ആത്മാർഥതയില്ലാത്ത നിലപാടാണ്.
മറുവിഭാഗത്തെ തൃപ്തിപ്പെടുത്താനാണ് സി.ഐ.എ പ്രക്ഷോഭത്തിന്റെ പേരിൽ കേസെടുത്തത്. ഭിന്നിപ്പുണ്ടാക്കുക എന്ന ബി.ജെ.പി രീതിതന്നെയാണ് സിപിഐഎമ്മും പിന്തുടരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏക സിവിൽകോഡിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഐഎമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്. ഇപ്പോൾ സിവിൽ കോഡ് ആവശ്യം ഇല്ലന്ന് തന്നെയാണ് കോൺഗ്രസിന്റെ നിലപാടെന്നും വി.ഡി സതീശന് പറഞ്ഞു. തലസ്ഥാന മാറ്റത്തിൽ ഹൈബി ഈഡന് തെറ്റി. ഹൈബി സ്വകാര്യ ബിൽ പിൻവലിക്കും. വിവാദത്തിൽ ഇനി ചർച്ചയില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.