ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കാതെ അപ്പർകുട്ടനാട്ടിലെ കർഷകര്‍. കളനാശിനി പ്രയോഗത്തിനിടെ രണ്ട് പേർ മരിച്ചതിന് തൊട്ടടുത്ത ദിവസവും വയലുകളിൽ മരുന്ന് തളിച്ച് കർഷക തൊഴിലാളികൾ. യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ഇവർ കളനാശിനി പ്രയോഗം നടത്തുന്നത്.
കളനാശിനി പ്രയോഗത്തിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട രണ്ടു പേർ മരിച്ചതിന്റെ തൊട്ടടുത്ത ദിവസം വൈകിട്ട് മൂന്ന് മണിക്ക് കുട്ടനാട്ടിലെ വയലിൽ നിന്നുള്ള കാഴ്ചയാണ് ഇത്. ഉച്ചക്ക് ശേഷം മരുന്ന് അടിക്കാൻ പാടില്ല എന്നാണ് നിർദ്ദേശം. എന്നാൽ ഒരു ദുരന്തം സംഭവിച്ചതിന് ശേഷവും ഇതിനൊന്നും യാതൊരു വിലയും ഇല്ല. കൃത്യമായ നിർദ്ദേശവും ബോധവൽക്കരണവും പ്രഹസനം മാത്രം ആകുന്നതിന്റെ പരിണിത ഫലമാണ് ഇത്തരം ദുരന്തങ്ങൾ.