പന്തീരാങ്കാവില്‍ യു.എ.പി.എ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത കേസ് എൻ.ഐഎക്ക് വിട്ടതിനെതിരെ കോഴിക്കോട് ജനകീയ പ്രതിഷേധം. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന സംസ്ഥാന സര്‍ക്കാര്‍ ഫാസിസത്തിനെതിരായി പോരാടുന്നവരെ ഒറ്റുകൊടുക്കുകയാണെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത സാംസ്കാരിക പ്രവര്‍ത്തകര്‍ പറഞ്ഞു.
നിരോധിത മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടി നവംബർ ഒന്നിനാണ് അലനെയും താഹയെയും പൊലീസ് അറസ്റ്റ് ചെയ്തത്. കരിനിയമങ്ങൾക്കെതിരെ ഇടത്പക്ഷം നിലപാട് എടുക്കുമ്പോഴും അലനും താഹയ്ക്കുമെതിരെ ചുമത്തിയ യുഎപിഎ പിൻവലിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല.
ഇതോടെ കേസ് എൻ.ഐ.എ ഏറ്റെടുത്തു. ഇതിൽ പ്രതിഷേധിച്ചാണ് സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ നിരവധി പേർ പങ്കെടുത്തു.