Kerala

സംസ്ഥാനത്തെ സർവകലാശാല പരീക്ഷകൾ മാറ്റാൻ നിർദേശം

സംസ്ഥാനത്ത് നടത്താനിരുന്ന സർവകലാശാല പരീക്ഷകൾ മാറ്റാൻ നിർദേശം. ജൂൺ 15 മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവയ്ക്കാൻ ഉന്നത വിദ്യാദ്യാസ മന്ത്രി സർവകലാശാലകൾക്ക് നിർദേശം നൽകി. ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിലാണിത് നടപടി.

സംസ്ഥാനത്ത് ഈ മാസം 16 വരെയാണ് ലോക്ക്ഡൗൺ നീട്ടുന്നത്. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും തുടരുമെന്ന് നിർദേശത്തിൽ പറയുന്നു. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പരിഗണിക്കാനും തീരുമാനമായി.