വിവാദങ്ങള്‍ക്കിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് തുറന്നു. ശക്തമായ പൊലീസ് കാവലിലാണ് കോളജ് തുറന്നത്. വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും ഐഡി കാര്‍ഡുകള്‍ പരിശോധിച്ച ശേഷമാണ് കോളേജിലേക്ക് കടത്തിവിടുന്നത്. റാഗിങ് ബോധവല്‍ക്കരണ നോട്ടീസും പൊലീസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. യൂണിവേഴ്സിറ്റി സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു നടത്തുന്ന നിരാഹാര സമരവും തുടരുകയാണ്. പിടികിട്ടാത്ത പ്രതികള്‍ക്ക് വേണ്ടിയുള്ള ലുക്ക് ഔട്ട് നോട്ടിസ് ഇന്ന് പൊലീസ് പുറത്തിറക്കും. അതേസമയം വധശ്രമക്കേസിലെ പ്രതി പി.എസ്.സി ലിസ്റ്റില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ പി.എസ്.സി ചെയര്‍മാര്‍ ഇന്ന് ഗവര്‍ണ്ണറെ കാണും.
എസ്.എഫ്.ഐ സംഘടനടയില്‍പെട്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകശ്രമത്തിലേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് യൂണിവേഴ്സിറ്റി കോളേജ് കഴിഞ്ഞ ഒരാഴ്ചക്കാലം അടച്ചിട്ടത്.