തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പല്‍ കെ.വിശ്വംഭരനെ മാറ്റി. ഡോ.സി.സി ബാബുവാണ് പുതിയ പ്രിന്‍സിപ്പല്‍. സര്‍ക്കാറിന്റെ സ്വാഭാവിക നടപടിയാണെന്നാണ് സ്ഥലം മാറ്റത്തെക്കുറിച്ചുള്ള വിശദീകരണം. യൂണിവേഴ്സിറ്റി കോളജിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അക്രമ സംഭവങ്ങള്‍ തടയുന്നതില്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടലുണ്ടായിരുന്നില്ലെന്നാണ് പ്രധാനവിമര്‍ശം.
