India Kerala

യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിൽ പൊലീസ് നടപടികൾ തുടരുന്നു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് കെ.എസ്.യു നൽകിയ പരാതിയിൽ ആറ് എസ്.എഫ്.ഐ പ്രവർത്തകരും എസ്. എഫ്.ഐ നൽകിയ പരാതിയിൽ മൂന്ന് കെ.എസ്.യു പ്രവർത്തകരുമാണ് നിലവിൽ അറസ്റ്റിലായത്. ഇവർ റിമാൻഡിലാണ്. മറ്റുള്ളവർക്കായി അന്വേഷണം ഊർജ്ജിതമാണെന്നാണ് പൊലീസിന്റെ വാദം. എന്നാൽ കെ.എസ്.യു പ്രവർത്തകൻ നിതിൻ രാജിനെ കൊളേജ് ഹോസ്റ്റലിൽ വച്ച് മര്‍ദ്ദിച്ച മഹേഷിനെ ഇതുവരെ പിടികൂടിയിട്ടില്ല. നിതിന്റെ സർട്ടിഫിക്കറ്റുകൾ മഹേഷ് കത്തിച്ചതായും പരാതിയിട്ടുണ്ട്. മഹേഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് അന്വേഷണത്തിൽ മെല്ലപ്പോക്ക് തുടരുന്നുവെന്ന് കെ.എസ്.യു ആരോപിക്കുന്നു. അതേസമയം സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കോളേജ് ഇന്ന് അവധിയാണ്. സമാധാനാന്തരീക്ഷം നിലനിർത്താൻ വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ യോഗം വിളിക്കാൻ പ്രിൻസിപ്പാൽ തീരുമാനിച്ചിട്ടുണ്ട്.