അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്നു സൂചന. ആഫ്രിക്കൻ രാജ്യമായ സെനഗലിൽ പൂജാരി അറസ്റ്റിലായി എന്നാണ് ബംഗളൂരു പൊലീസിന് ലഭിച്ച വിവരം. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പൂജാരി.ബംഗളൂരു പൊലീസ് റെഡ് കോർണർ നോട്ടീസ് ഇയാൾക്കെതിരെ ഇറക്കിയിരുന്നു. കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് അന്വേഷണം രവി പൂജാരിയിലേക്ക് നീങ്ങിയിരുന്നു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/02/underworld-don-ravi-pujari-detained-in-africas-senegal.jpg?resize=1200%2C642&ssl=1)