Kerala

തലസ്ഥാനത്തെ കോവിഡ് മരണം സംബന്ധിച്ച കണക്കുകളില്‍ അവ്യക്തത

ഔദ്യോഗിക കണക്ക് പ്രകാരം ജൂലൈ 31 വരെ 12 പേരാണ് തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ചത്

തലസ്ഥാനത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് അവ്യക്തത. ഔദ്യോഗിക കണക്ക് പ്രകാരം ജൂലൈ 31 വരെ 12 പേരാണ് തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

എന്നാൽ തിരുവനന്തപുരത്തെ ക്ലസ്റ്ററുകളിൽ മാത്രം ജൂലൈ 31 വരെ 34 മരണങ്ങൾ നടന്നതായി ആരോഗ്യ വകുപ്പുതന്നെ പുറത്തുവിട്ട ക്ലസ്റ്റർ റിപ്പോർട്ടിൽ പറയുന്നു. ക്ലസ്റ്ററുകളിലെ രോഗബാധയും മരണമുൾപ്പെടെയുള്ള വിശദാംശങ്ങളാണ് ആരോഗ്യ പുറത്തുവിട്ട റിപ്പോർട്ടിൽ ഉള്ളത്. തിരുവനന്തപുരത്ത് ചെറുതും വലുതുമായ 41 ക്ലസ്റ്ററ്ററുകൾ ജൂലൈ 31 വരെ 31 നിലവിലുണ്ട്. ഈ ക്ലസ്റ്ററുകളിൽ മാത്രമായി ജൂലൈ 31 വരെ 34 മരണങ്ങൾ നടന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്.

പുല്ലുവിള ഉൾപ്പെടുന്ന കരിങ്കുളം ലാർജ് ക്ലസ്റ്ററിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ നടന്നത്. 15. പൂന്തുറയിൽ 13 മരണങ്ങളും നടന്നു. ഈ രണ്ട് ക്ലാസ്സു ക്ലസ്റ്ററുകളിലുമായി 28 മരണങ്ങൾ ജൂലൈ 31 വരെ നടന്നു എന്നാണ് റിപ്പോർട്ട് പറയുന്നത് . എന്നാൽ ഇതേ റിപ്പോർട്ടിൽ തന്നെ ആരോഗ്യ വകുപ്പിന്‍റെ പൊതുവായ കണക്കുണ്ട്. അത് പ്രകാരം ജൂലൈ 31 വരെ തിരുവനന്തപുരത്ത് 12 മരണങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ എന്നാണ്. ആരോഗ്യവകുപ്പിന്‍റെ ഒരു റിപ്പോർട്ടിൽ തന്നെ ഇത്തരം വൈരുദ്ധ്യം വന്നതെങ്ങനെ എന്ന ആശയക്കുഴപ്പമാണ് ഇപ്പോൾ ആരോഗ്യപ്രവർത്തകർ ഉന്നയിക്കുന്നത്.

മരണം ഉൾപ്പെടെ കോവിഡ് കണക്ക് കണക്കുകൾ സർക്കാർ മറച്ചുവയ്ക്കുന്നതായി പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നുണ്ട്. ഇതിനിടെയാണ് കണക്കുകളിൽ വൈരുദ്ധ്യം ഉള്ള ആരോഗ്യ വകുപ്പിന്‍റെ ക്ലസ്റ്റർ റിപ്പോർട്ട് പുറത്തുവരുന്നത്.