Kerala

വോട്ടെണ്ണൽ; ആദ്യ റൗണ്ട് ആരംഭിച്ചതോടെ യുഡിഎഫിന് മുന്നേറ്റം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇവിഎം വോട്ടുകൾ എണ്ണി തുടങ്ങി. ആദ്യ ഫലസൂചനകൾ യുഡിഎഫിന് അനുകൂലമാണ്. 64 വോട്ടിന് സ്ഥാനാർത്ഥി ഉമാ തോമസ് മുന്നിലാണ്.

യുഡിഎഫ്- 95
എൽഡിഎഫ്- 28
എൻഡിഎ – 11

യുഡിഎഫ് സ്വാധീന മേഖലകളിലെ വോട്ടുകളാണ് നിലവിൽ എണ്ണിക്കൊണ്ടിരിക്കുന്നത്.

തൃക്കാക്കര തെരഞ്ഞെടുപ്പിൽ സർവീസ്, പോസ്റ്റൽ വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ യുഡിഎഫിന്റെ ഉമാ തോമസ് തന്നെയായിരുന്നു മുന്നിൽ. ആറ് വോട്ട് ഉമാ തോമസിനും നാല് വോട്ട് ജോ ജോസഫിനും ലഭിച്ചു.

തൃക്കാക്കരയിൽ ജയം ഉറപ്പിക്കേണ്ടത് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അഭിമാന പ്രശ്നമാണ്. പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മണ്ഡലം നഷ്ടപ്പെട്ടാൽ പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടും. നൂറ് തികയ്ക്കാൻ കിട്ടുന്ന ഒരു സീറ്റ് മുഖ്യമന്ത്രിയുടെ കിരീടത്തിലെ പൊൻതൂവലായ് മാറുകയും ചെയ്യും