ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്‍കിയ സിസ്റ്റര്‍ ലിസി വടക്കേലിന് വിജയവാഡയിലേക്ക് തിരിച്ചുപോകാന്‍ എഫ്.സി.സിയുടെ അന്ത്യശാസനം. എഫ്.സി.സി മദര്‍ സുപ്പീരിയര്‍ അല്‍ഫോണ്‍സ എബ്രഹാം ആണ് നിര്‍ദേശം നല്‍കിയത്. മാർച്ച് 31നകം വിജയവാഡയിലേക്ക് തിരികെ എത്തണം. അല്ലാത്തപക്ഷം സന്യാസി സമൂഹത്തിൽ നിന്നും പുറത്താക്കുമെന്നും നോട്ടീസില്‍ പറയുന്നു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/03/ultimatum-to-sister-lissy-vadakkel.jpg?resize=1199%2C642&ssl=1)