ഇറാന് പിടിച്ചെടുത്ത കപ്പലിലെ കൊച്ചിയില്‍ നിന്നുള്ള ജിവനക്കാരുടെ വിവരങ്ങള്‍ ഇതുവരെ ലഭ്യമായില്ല. മൂന്ന് പേരില്‍ കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്റെ വിവരങ്ങള്‍ മാത്രമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. ഫോര്‍ട്ട് കൊച്ചി, തൃപ്പൂണിത്തുറ സ്വദേശികളാണ് മറ്റു രണ്ടുപേര്‍.
ഇറാന് പിടിച്ചെടുത്ത കപ്പലില്‍ കൊച്ചി സ്വദേശികളായ മൂന്നുപേരാണുള്ളത്. ഇതില്‍ തൃപ്പൂണിത്തുറ , ഫോര്‍ട്ട് കൊച്ചി സ്വദേശികളായ ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫോര്‍ട്ട് കൊച്ചി സ്വദേശി കപ്പലിന്റെ ക്യാപ്റ്റനാണെന്നാണ് ലഭ്യമാവുന്ന വിവരം. വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഇവരെക്കുറിച്ചുള്ള വിവരങ്ങല്‍ സെപെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്. കളമശ്ശേരി സ്വദേശി കപ്പലിലുള്ള വിവരം ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ബന്ധുക്കള്‍ക്ക് ലഭ്യമായത്. ഡിജോ ജോലി ചെയ്തിരുന്ന കമ്പനിയിലെ ഉദ്യോഗസ്ഥരാണ് കുടുംബത്തെ വിവരമറിയിച്ചത് ലണ്ടനില്‍ താമസിക്കുന്ന ഡിജോയുടെ സഹോദരി ഡിജോ ജോലി ചെയ്യുന്ന കമ്പനി അധികൃതരോട് നിരന്തരം ബന്ധപ്പെടുന്നുണ്ട്. കഴിഞ്ഞ മാസമാണ് കളമശ്ശേരി സ്വദേശിയായ ഡിജോ അവധി കഴിഞ്ഞ് വീണ്ടും ജോലിയില്‍ പ്രവേശിച്ചത്. കപ്പലിലുള്ളവരെ മോചിപ്പിക്കാന്‍ അധികൃതര്‍ നടത്തുന്ന ഇടപെടലിന് ഉടന്‍ ഫലമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഡിജോയുടെ കുടുംബം.