ഉടുമ്പുൻചോല ചെമ്മണ്ണാറിൽ അച്ഛന്റെ വെട്ടേറ്റ മകൻ മരിച്ചു. ജെനീഷ് (38) ആണ് മരിച്ചത്. പിതാവ് തമ്പിയെ ഉടമ്പൻചോല പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചു വീട്ടിലെത്തി ബഹളം വച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആണ് മകനെ അച്ഛൻ വെട്ടിയത്. തുടർന്ന് ജെനീഷിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരണപ്പെടുകയായിരുന്നു.
Related News
സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി
പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതിയുടെ നിർദേശം. ജില്ലാ പൊലീസ് മേധാവിക്കും ചിറ്റാർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കുമാണ് നിർദേശം നൽകിയത്. പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് പ്രസിഡന്റ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനിടെ പത്തനംതിട്ട സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ പുറത്താക്കപ്പെട്ട സെക്രട്ടറി ഒറ്റയ്ക്കാണ് ക്രമക്കേട് നടത്തിയതെന്ന സിപിഎമ്മിന്റെ വാദങ്ങൾ പൊളിഞ്ഞിരുന്നു. കൂടുതൽ സിപിഎം നേതാക്കളുടെ പങ്കിനെ കുറിച്ചുള്ള രേഖകൾ പുറത്ത് വന്നിരുന്നു. അതേസമയം തട്ടിപ്പ് മറച്ച് വയ്ക്കാൻ […]
കെ.എം.സി.ടി ആയുര്‍വേദ കോളജിലെ വിദ്യാര്‍ഥികൾ സമരം അവസാനിച്ചു
കെ.എം.സി.ടി ആയുര്‍വേദ കോളജില്‍ കഴിഞ്ഞ അഞ്ച് ദിവസമായി നടക്കുന്ന വിദ്യാര്‍ഥി സമരം അവസാനിച്ചു. തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം തോമസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെയും മാനേജ്മെന്റിന്റെയും അദ്ധ്യാപകരുടെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. മുടങ്ങിപ്പോയ പരീക്ഷകൾ ഉടൻ നടത്താനും രാജി സന്നദ്ധത അറിയിച്ച മുഴുവൻ അദ്ധ്യാപകരേയും തിരിച്ചെടുക്കാനും കോളേജിൽ പി.ടി.എ കമ്മറ്റി രൂപീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. എസ്.എഫ്.ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു കെ.എം.സി.ടി ആയുര്‍വേദ കോളേജില്‍ കഴിഞ്ഞ അഞ്ച് ദിവസമായി സമരം നടന്നത്.
നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു; സേനയിലെ മുഴുവന്‍ പോലീസുദ്യോഗസ്ഥരും സജ്ജരാകാന്‍ ഡി.ജി.പിയുടെ നിര്‍ദേശം
കോവിഡ് 19 രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടെക്നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെയുളള എല്ലാ പോലീസ് ഉദ്യോഗസ്ഥരും നാളെ രാവിലെ ഏഴ് മണിമുതല്‍ സേവനസജ്ജരായിരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം കോവിഡ് 19 രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടെക്നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെയുളള എല്ലാ പോലീസ് ഉദ്യോഗസ്ഥരും നാളെ രാവിലെ ഏഴ് മണിമുതല്‍ സേവനസജ്ജരായിരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്കി. രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുളള ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഒഴികെയുളള എല്ലാ […]