സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് ധവളപത്രം പുറത്തിറക്കി. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് പഠിക്കാൻ യു.ഡി.എഫ് നിയോഗിച്ച വി.ഡി സതീശൻ എം.എൽ.എ അധ്യക്ഷനായ സമിതിയാണ് ധവളപത്രം തയ്യാറാക്കിയത്. നികുതി പിരിവിലെ കാര്യക്ഷമത കുറവ് ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തും ആണ് സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധവളപത്രം പുറത്തിറക്കിയത്.
