ദേവികയുടെ ആത്മഹത്യ പുതിയ സംഘം അന്വേഷിക്കും. തിരൂര്‍ ഡിവൈഎസ്പിക്കാണ് ചുമതല.
ഓണ്‍ലൈന്‍ പഠന സൌകര്യമില്ലാത്തതിനാല്‍ മലപ്പുറം വളാഞ്ചേരിയിലെ ദലിത് വിദ്യാര്‍ഥിനി അത്മഹത്യ ചെയ്ത സംഭവത്തില്‍ തുടര്‍ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് കെപിഎ മജീദ്. വിദ്യാര്‍ഥിനിയുടെ മരണത്തിന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും മാത്രമാണ് ഉത്തരവാദിത്വം. സമരം ചെയ്യുന്ന വിദ്യാർഥികളെ പൊലീസ് അടിച്ചമർത്തുന്നുവെന്നും മജീദ് മീഡിയവണിനോട് പറഞ്ഞു.
അതേസമയം ദേവികയുടെ ആത്മഹത്യ പുതിയ സംഘം അന്വേഷിക്കും. തിരൂര്‍ ഡിവൈഎസ്പിക്കാണ് ചുമതല.
ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. വിഷയത്തില്‍ പട്ടികജാതി വകുപ്പ് മന്ത്രി എ കെ ബാലന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. വിദ്യാഭ്യാസ വകുപ്പും പട്ടികജാതി കമ്മീഷനും വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്
പട്ടികജാതി വകുപ്പ് മലപ്പുറം ജില്ലാ ഡെവലപ്മെന്‍റ് ഓഫീസറോടാണ് മന്ത്രി എ കെ ബാലന്‍ റിപ്പോര്‍ട്ട് തേടിയത്. ഇന്ന് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പട്ടികജാതി കമ്മീഷനും വിദ്യാഭ്യാസ വകുപ്പും ജില്ല വിദ്യാഭ്യാസ ഡയറക്ടറോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതും ഇന്ന് തന്നെ ലഭ്യമാകുമെന്നാണ് വിവരം. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാകും സര്‍ക്കാരിന്‍റെ ഔദ്യോഗിക നിലപാട്.