വൈദ്യുതി ചാർജ് വർധന, ഇന്ധന വില വർധന, കാരുണ്യ പദ്ധതി നിർത്തലാക്കൽ തുടങ്ങി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്. ഈ മാസം 18ന് എം.എൽ.എമാര്‍ സെക്രട്ടറിയേറ്റ് ധർണ നടത്തും. 15ന് പഞ്ചായത്ത് തലങ്ങളിൽ ഏകദിന ധര്‍ണ സംഘടിപ്പിക്കും. കാരുണ്യ പദ്ധതി പൂർണാർത്ഥത്തിൽ നിലനിർത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.
Related News
നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാറിന് പൊലീസ് സുരക്ഷ
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന് ബാലചന്ദ്രകുമാറിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ജീവന് ഭീഷണിയുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. നാളെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയിലേക്ക് വരുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിന് നിര്‍ദേശമുണ്ട്. എറണാകുളം മജിസ്ട്രേറ്റ് രണ്ടാം കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക. നടന് ദിലീപിനെതിരെ സംവിധായകന് തെളിവ് പുറത്തുവിട്ട സാഹചര്യത്തിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. രഹസ്യ മൊഴി രേഖപ്പെടുത്താന്‍ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തും. നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനില്‍ കുമാറുമായി […]
പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് സൈനികര്‍ മരിച്ചു
പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് സൈനികര്‍ മരിച്ചു.ഇന്നലെയാണ് സൈനികവാഹനത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. സ്ഫോടകവസ്തു നിറച്ച വാഹനം ഉപയോഗിച്ചായിരുന്നു ആക്രമണം. പുൽവാമയിൽ ഫെബ്രുവരി 14ന് ആക്രമണം നടന്ന സ്ഥലത്തിന് 27 കിലോമീറ്റർ അകലെയാണ് ഭീകരാക്രമണം ഉണ്ടായത്. പുൽവാമയിലെ അരിഹാലിലേക്ക് പോവുകയായിരുന്ന 44 രാഷ്ട്രീയ റൈഫിൾസിന് നേരെയായിരുന്നു ആക്രമണം. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹന വ്യൂഹത്തിന് നേരെ ഇടിച്ചുകയറ്റുകയായിരുന്നു . 6 സൈനികർക്കും രണ്ടു പ്രദേശവാസികൾക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പുൽവാമ മോഡൽ […]
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കാസഗോഡ് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണമെന്നാണ് നിർദേശം. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റുമുണ്ടാകും. കടലിൽ മോശം കാലാസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നാണ് അറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. […]