സർക്കാരിനെതിരായ സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി യുഡിഎഫ്. സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ ഇന്ന് യുഡിഎഫ് യോഗം ചേരും. ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വരുന്ന പരാതികളും അടക്കം ചർച്ചയാക്കാൻ ആണ് യുഡിഎഫ് നീക്കം. കെ റയിൽ വിരുദ്ധ സമരം കൂടുതൽ ശക്തിപ്പെടുത്തും. ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാരിനെതിരെ കൂടുതൽ സമര പരിപാടികൾ നടത്താനും യുഡിഎഫ് പദ്ധതിയിട്ടിട്ടുണ്ട്. രാവിലെ 10ന് പ്രതിപക്ഷ നേതാവിന്റെ അധ്യക്ഷതയിലാണ് യോഗം.
![](https://i0.wp.com/malayalees.ch/wp-content/uploads/2021/11/udf-protest-against-government.jpg?resize=1200%2C642&ssl=1)