വാളയാര്‍ സംഭവം രാഷ്ട്രീയ വിഷയമായി മാറുന്നു. ശക്തമായ സമരത്തിനാണ് യു.ഡി.എഫ് ഒരുങ്ങുന്നത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഇന്ന് ഉപവസിക്കും. വിശദീകരണ യോഗങ്ങള്‍ നടത്തനാണ് സി.പി.എം തീരുമാനം. നാളെ പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സി.പി.എം ഇടപെട്ടാണ് വാളയാ ര്‍ കേസ് അട്ടിമറിച്ചതെന്നാണ് യു.ഡി.എഫ് വാദം.കെ.പി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഉപവസിക്കും.ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍,മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് അടക്കമുളള നേതാക്കളും പരിപാടിക്കെത്തും. പ്രധാന നേതാക്കള്‍ വാളയാറിലെ പെണ്‍കുട്ടികളുടെ വീടും സന്ദര്‍ശിക്കും. സി.ബി.ഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. വാളയാര്‍ സംഭവത്തില്‍ സി.പി.എം പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് വിശദീകരണ യോഗങ്ങള്‍ നടത്താന്‍ സി.പി.എം തീരുമാനം.