സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആശയക്കുഴപ്പത്തിലാണെങ്കിലും പാലായില്‍ ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ് ജില്ലയിലെ യു.ഡി.എഫ്. കേരള കോണ്‍ഗ്രസിലെ തര്‍ക്കം പ്രചരണ രംഗത്ത് വെല്ലുവിളിയാകുമെങ്കിലും ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനം.
കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നീട്ടിക്കൊണ്ടു പോകുകയാണെങ്കിലും പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. കോട്ടയത്ത് ചേര്‍ന്ന ജില്ലാ യു.ഡി.എഫില്‍ തര്‍ക്കം രൂക്ഷമാക്കാതെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലേക്ക് കടക്കാന്‍ തീരുമാനമെടുത്തു. സ്ഥനാര്‍ത്ഥി ആരായാലും വിജയിക്കാനുള്ള നീക്കമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
യു.ഡി.എഫില്‍ പ്രശ്നങ്ങള്‍ ഇല്ലെന്ന് കാണിക്കാന്‍ വിവിധ പരിപാടികള്‍ നടത്താനും ധാരണയായിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള രാപ്പകല്‍ സമരം വരെ പാലയില്‍ നടത്താനാണ് തീരുമാനം. കോട്ടയത്ത് നടന്ന യു.ഡി.എഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗം നേതാക്കളും പങ്കെടുത്തു.