ആന്തൂരിലെ പ്രവാസി ആത്മഹത്യയിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ലോക കേരളസഭയുടെ പ്രവർത്തനങ്ങളിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുന്നു. ലോക കേരളസഭയുടെ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്ന് പ്രതിപക്ഷ നേതാവ് രാജിവെച്ചു. ലോക കേരളസഭയുടെ നടപടികളുമായി സഹകരിക്കേണ്ടെന്ന് മുസ്‍ലിം ലീഗും തത്വത്തിൽ തീരുമാനിച്ചു. സഭയുടെ മറ്റ് സമിതിയിലെ അംഗത്വം രാജിവെക്കുന്ന കാര്യം പാർലമെന്ററി പാർട്ടി ചേർന്ന് തീരുമാനിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.