India Kerala

പൗരത്വ നിയമത്തിനെതിരെ യു.ഡി.എഫിന്റെ മഹാറാലി ഇന്ന് കോഴിക്കോട്

പൌരത്വ നിയമ ഭേദഗതിക്ക് എതിരെ കോഴിക്കോട് ഇന്ന് യു.ഡി.എഫിന്റെ മഹാറാലി നടക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്ന് മണിക്ക് കോഴിക്കോട് മുഹമ്മദലി കടപ്പുറത്ത് നിന്ന് ആരംഭിക്കുന്ന റാലി ബീച്ചില്‍ സമാപിക്കും. ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

മത സംഘടനാ നേതാക്കളേയും റാലിയിലേക്ക് യു.ഡി.എഫ് ക്ഷണിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ,പി .കെ കുഞ്ഞാലികുട്ടി, എം.കെ മുനീര്‍, മലബാറില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ തുടങ്ങിയവരും മഹാറാലിക്ക് എത്തും.