കണ്ണൂരിൽ പ്രവാസി വ്യവസായിയെ ആത്മഹത്യയിലേക്ക് നയിച്ചത് നഗരസഭയുടെ പിടിവാശിയാണെന്നാരോപിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ആന്തൂര്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. നഗരസഭാ ചെയര്‍പേഴ്സണ്‍ ഓഡിറ്റോറിയത്തിനുള്ള അനുമതി നിഷേധിച്ചതാണ് വ്യവസായിയുടെ ആത്മഹത്യക്ക് കാരണമെന്ന് ആക്ഷേപം ശക്തമായിരിക്കെ എല്‍.ഡി.എഫ് നിയന്ത്രണത്തിലുള്ള നഗരസഭക്കെതിരെ പ്രതിഷധം ശക്തമാക്കാനാണ് യു.ഡി.എഫ് തീരുമാനം.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/06/udf-march-to-anthoor-municipality.jpg?resize=1200%2C600&ssl=1)