രാജ്യം ആകാംഷയോടെ കാത്തിരുന്ന ദേശീയ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കേരളത്തില്‍ യു.ഡി.എഫ് കുതിപ്പ് തുടരുന്നു. 20 ല്‍ 20 സീറ്റുകളിലും യു.ഡി.എഫാണ് ലീഡ് ചെയ്യുന്നത്.
Related News
മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം; തെളിവ് നശിപ്പിച്ച സംഭവത്തില്‍ എസ്. ഐയെ ചോദ്യം ചെയ്യും
മാധ്യമ പ്രവര്ത്തകന് കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ തെളിവ് നശിപ്പിച്ച സംഭവത്തില്‍ എസ്. ഐയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ആരോപണം നേരിടുന്ന മ്യൂസിയം സി.ഐയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവരും. ബഷീറിന്റെ മരണത്തില്‍ ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് പിന്നാലെ ഹൈക്കോടതിയില്‍ കൂടി വന്‍ തിരിച്ചടി നേരിട്ടതോടെയാണ് കേസില്‍ മുഖം രക്ഷിക്കാനുള്ള നീക്കം പൊലീസ് ആരംഭിച്ചത്. സംഭവത്തില്‍ കുറ്റാരോപിതനായി സസ്പെന്‍ഷനില്‍ കഴിയുന്ന […]
അരിക്കൊമ്പനെ എവിടേക്ക് മാറ്റണം ? അന്തിമ തീരുമാനം ഇന്ന്
അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്നകാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും മാറ്റാൻ പറമ്പിക്കുളം അല്ലാതെ ഉചിതമായ മറ്റൊരു സ്ഥലം നിർദേശിക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. സ്ഥലം കണ്ടെത്താനായില്ലെങ്കിൽ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന മുൻ ഉത്തരവ് കാലതാമസം കൂടാതെ നടപ്പാക്കണമെന്നായിരുന്നു ഡിവിഷൻ ബഞ്ചിന്റെ നിർദേശം. സർക്കാർ നിലപാട് ഇന്ന് കോടതിയെ അറിയിക്കും. വിദഗ്ധസമിതി റിപ്പോർട്ട് അംഗീകരിച്ചായിരുന്നു അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാമെന്നുള്ള ഹൈക്കോടതിയുടെ ഉത്തരവ്. വിദഗ്ധ സമിതി റിപ്പോർട്ടിന്മേൽ ഹൈക്കോടതിയെടുത്ത തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാണിച്ച് സർക്കാരിന്റെ അപ്പീൽ സുപ്രീം കോടതി […]
കൊവിഡ് ബാധിച്ച മരിച്ചവരുടെ മൃതദേഹം സെമിത്തേരികളില്‍ ദഹിപ്പിക്കാമെന്ന് ആലപ്പുഴ ലത്തീന്‍ രൂപത
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സെമിത്തേരികളില്‍ ദഹിപ്പിക്കാമെന്ന് ആലപ്പുഴ ലത്തീന്‍രൂപതയുടെ സര്‍ക്കുലര്‍. ബിഷപ്പ് ജെയിംസ് ആനാപ്പറമ്പിലാണ് തീരുമാനം വിശ്വാസികളെ സര്‍ക്കുലറിലൂടെ അറിയിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനമെടുത്തതെന്ന് ബിഷപ്പ് ജയിംസ് ആനാപറമ്പില്‍ രൂപതാംഗങ്ങള്‍ക്കുള്ള സര്‍ക്കുലറില്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ സാധാരണരീതിയിലുള്ള സംസ്കാര കര്‍മം സെമിത്തേരിയില്‍ നടത്തുന്നത് പ്രയാസകരമാണെന്നും സര്‍ക്കാര്‍ നടപടികള്‍ക്കു ശേഷം അതാത് ഇടവക സെമിത്തേരികളില്‍ മൃതദേഹം ദഹിപ്പിക്കല്‍ വഴി സംസ്കരിക്കണമെന്നും ബിഷപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. ഇതിനായി […]