യൂണിവേഴ്സിറ്റി കോളേജ്അക്രമത്തില് പ്രതിഷേധം ശക്തമാക്കാന്‍ യു.ഡി.എഫ്. സെക്രട്ടേറിയറ്റിന് മുന്നിൽ യു.ഡി.എഫ് എം.എല്‍.എമാര്‍ ഇന്ന് ധർണ്ണ നടത്തും. ഇതിന് പുറമെ വൈദ്യുതി ചാർജ് വർധന, കാരുണ്യ പദ്ധതി, പൊലീസ് അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയായിരിക്കും ധർണ്ണ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണിക്ക് യു.ഡി.എഫ് നിയമസഭ കക്ഷി നേതാക്കളുടെ യോഗവും ചേരുന്നുണ്ട്.
Related News
രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നവംബർ 30 വരെ നീട്ടി
രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നവംബർ 30 വരെ വിലക്ക് നീട്ടിയതായി ഡിജിസിഎയുടെ സർക്കുലർ പുറത്ത്. ചരക്കുനീക്കത്തിന് തടസമില്ല. ഇതിന് പുറമേ വിവിധ രാജ്യങ്ങളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ നടത്തുന്ന വിമാനസർവീസുകൾക്കും ഇളവുണ്ട്. നേരത്തെ ഒക്ടോബർ അവസാനം വരെയായിരുന്നു വിലക്ക്. ഇത് നവംബർ 30 വരെ നീട്ടുകയായിരുന്നു. കൊവിഡ് വ്യാപനത്തിന്റെ തുടക്കമായ 2020 മാർച്ചിലാണ് ആദ്യമായി രാജ്യാന്തര വിമാനസർവീസിന് വിലക്ക് ഏർപ്പെടുത്തിയത്. ചില ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും രാജ്യാന്തര വിമാനസർവീസിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പൂർണമായി […]
ഇന്ന് 12,469 പേര്‍ക്ക് കോവിഡ്, 88 മരണം
കേരളത്തില്‍ ഇന്ന് 12,469 പേര്‍ക്ക് കോവിഡ്. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂര്‍ 535, കോട്ടയം 464, ഇടുക്കി 417, കാസര്‍ഗോഡ് 416, വയനാട് 259 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]
കല്പാത്തി രഥോത്സവം നടത്താന്‍ അനുമതി; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം
കല്പാത്തി രഥോത്സവം കൊവിഡ് മാനദണ്ഡം പാലിച്ച് നടത്താന്‍ അനുമതി നല്കി സര്‍ക്കാര്‍. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അടുത്ത മാസം 14,15,16 തീയതികളിലാണ് ആചാരാനുഷ്ഠാനങ്ങളോടെ രഥോത്സവം നടക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി 2019, 20 വര്‍ഷങ്ങളില്‍ ക്ഷേത്രങ്ങളിലെ ആചാരം മാത്രമായി രഥോത്സവം നിയന്ത്രിച്ചിരുന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി കൂടിയാലോചിച്ച ശേഷമാണ് രഥോത്സവം നടത്താന്‍ അനുമതി നല്‍കിയത്. രഥസംഗമം ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികള്‍ ഇത്തവണ നടത്തണമെന്നായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ ആവശ്യം. […]