India Kerala

കേന്ദ്ര വനംമന്ത്രി വയനാട്ടിൽ വരുന്നത് രാഹുല്‍ ഗാന്ധിക്കെതിരെ പറയാൻ, സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം; യുഡിഎഫ്

കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ വയനാട് സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് യുഡിഎഫ്. ബിജെപിയുടെ കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍റേത് ഹീനമായ ഭാഷയെന്ന് ടി സിദ്ദിഖ് എംഎല്‍എ ആരോപിച്ചു. ബേലൂര്‍ മഖ്‌ന കൊലപ്പെടുത്തിയ അജീഷിന് കര്‍ണാടക ധനസഹായം നല്‍കിയതിനെതിരെ ബിജെപി പ്രതിഷേധിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ആശ്വാസ ധനം നല്‍കുന്നതിനെ പോലും എതിര്‍ക്കുന്നതാണ് ബിജെപിയുടെ സമീപനമെന്നും ടി സിദ്ദിഖ് പറഞ്ഞു. രാഹുല്‍ഗാന്ധിക്കെതിരെ എന്തെങ്കിലും പറയാമെന്ന് കരുതിയാണ് കേന്ദ്രമന്ത്രി വരുന്നതെന്നും ജനം കേന്ദ്രമന്ത്രിയെ തള്ളിപ്പറയുമെന്നും ടി സിദ്ദിഖ് കൂട്ടിച്ചേർത്തു.

ഇതിനിടെ വന്യജീവികളെ പ്രതിരോധിക്കാന്‍ കേന്ദ്രനിയമത്തില്‍ മാറ്റം വരുത്താന്‍ മന്ത്രിക്ക് കഴിയുമോ എന്ന് ഐസി ബാലകൃഷ്ണന്‍ ചോദിച്ചു. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് എന്ത് ആശ്വാസമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുക. വന്യജീവി ആക്രമണത്തില്‍ നേരത്തെയും മരണം സംഭവിച്ചിട്ടുണ്ടെന്നും ഒരു കേന്ദ്രമന്ത്രിയെയും ഈ വഴി കണ്ടിട്ടില്ലെന്നും ഐസി ബാലകൃഷ്ണന് പറഞ്ഞു.

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ വ​യ​നാ​ട് ജി​ല്ല​യി​ൽ ഇ​ന്നു സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്ന് കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി ഭൂ​പേ​ന്ദ്ര യാ​ദ​വ് വ്യ​ക്ത​മാ​ക്കിയിരുന്നു.ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് വ​യ​നാ​ട് സ​ന്ദ​ർ​ശി​ക്കു​മെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ച​ത്. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ളു​മാ​യി മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

മ​നു​ഷ്യ​ജീ​വ​നു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ​തെ​ല്ലാം ചെ​യ്യാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ഭൂ​പേ​ന്ദ്ര യാ​ദ​വ് സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മാ​യ എ​ക്സി​ൽ കു​റി​ച്ചിരുന്നു.