India Kerala

കൂടുതൽ സീറ്റുകൾ വേണമെന്നുള്ള ഘടക കക്ഷികളുടെ ആവശ്യം പരിഗണിക്കില്ല.യുഡിഎഫ്

കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ഘടകകക്ഷികളുടെ ആവശ്യം പരിഗണിക്കില്ലെന്ന സൂചന നല്‍കി യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍. ന്യായമായ ആവശ്യങ്ങള്‍ എന്നും പരിഗണിച്ചിട്ടുണ്ട്. സീറ്റുകള്‍ പിടിച്ചെടുക്കുന്നതിനെ പറ്റിയോ വിട്ട് നല്കുന്നതിനെ പറ്റിയോ ആലോചനയില്ലെന്നും ബെന്നി ബെഹ്നാന്‍ വ്യക്തമാക്കി.

മുസ്ലീംലീഗും കേരള കോണ്‍ഗ്രസും കൂടുതല്‍ സീറ്റുകള്‍ക്ക് വേണ്ടിയുള്ള നീക്കങ്ങള്‍ ആരംഭിച്ച സാഹചര്യത്തിലാണ് യു.ഡി.എഫ് കണ്‍വീനര്‍ നിലപാട് വ്യക്തമാക്കിയത്. ഘടക കക്ഷികള്‍ക്ക് അര്‍ഹതപ്പെട്ട് സീറ്റുകള്‍ അവര്‍ക്ക് നല്കുമെന്ന പറഞ്ഞ് കണ്‍വീനര്‍ ആരുടേയും സീറ്റ് പിടിച്ച് എടുക്കുന്നതിനെ കുറിച്ചോ വിട്ട് നല്കുന്നതിനെ കുറിച്ചോ ആലോചിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഘടകക്ഷികളുടെ ന്യായമായ ആവശ്യങ്ങള്‍ യു.ഡി.എഫ് എന്നും പരിഗണിച്ചിട്ടുണ്ട്. അതിന് സമാനമായ രീതിയില്‍ ഇത്തവണയും ഉപയകക്ഷി ചര്‍ച്ച നടത്തുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു. പ്രാഥമിക ചര്‍ച്ചകളില്‍ ചില അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. സീറ്റ് വിഭജനം ഉപയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കും. സീറ്റ് വിഭജനം തര്‍ക്കമില്ലാതെ പരിഹരിക്കപ്പെടുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ അറിയിച്ചു.