കേരള കോണ്‍ഗ്രസിലെ പ്രതിസന്ധിയില്‍ സമവായ സാധ്യത ഇല്ലാതാക്കരുതെന്ന് യു.ഡി.എഫ് നേതാക്കള്‍ ജോസ് കെ മാണി വിഭാഗത്തോട് ആവശ്യപ്പെട്ടു. ജോസ് കെ മാണിയുമായി യു.ഡി.എഫ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം മുന്നോട്ട് വെച്ചത്.
കേരള കോണ്‍ഗ്രസ് ഒന്നായി നില്‍ക്കണമെന്നാണ് ആഗ്രഹമെന്നും പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ തുടരാനും യു.ഡി.എഫ് തീരുമാനിച്ചു. ചര്‍ച്ചയില്‍ നിബന്ധനകളൊന്നും വെച്ചില്ലെന്ന് പറഞ്ഞ ജോസ് വിഭാഗം ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന സൂചനയും നല്‍കി.