Kerala

ഏലംകുളത്ത് 40 വര്‍ഷത്തിന് ശേഷം യു.ഡി.എഫിന് ഭരണം

ഇ.​എം.​എ​സ് നമ്പൂ​തി​രി​പ്പാ​ടി​ന്‍റെ പ​ഞ്ചാ​യ​ത്താ​യ ഏ​ലം​കു​ള​ത്തു ഭ​ര​ണം​ പി​ടിച്ച്​ യു​.ഡി​.എ​ഫ്. 40 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഇ​ട​തു​മു​ന്ന​ണി​ക്ക് ഇ​വി​ടെ ഭ​ര​ണം ന​ഷ്ട​മാ​കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു​മു​ന്ന​ണി​ക​ളും ഒ​പ്പ​ത്തി​നൊ​പ്പ​മെ​ത്തി​യ പ​ഞ്ചാ​യ​ത്തി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണു കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം നേ​ടി​യ​ത്.

ആകെയുള്ള 16 വാര്‍ഡുകളില്‍ എട്ട് സീറ്റുകള്‍ വീതമാണ് ഇരുമുന്നണികള്‍ക്കും ലഭിച്ചത്. തുടര്‍ന്നാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ നറുക്കെടുപ്പ് നടത്തിയത്.

വോട്ടെടുപ്പില്‍ യുഡിഎഫിന്റെ സി. സുകുമാരനും സിപിഎമ്മിന്റെ അനിത പള്ളത്തുമാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഇരുമുന്നണികളും തുല്യതയിലായി. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ യു.ഡി.എഫിലെ ഹൈറുന്നീസ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.