യു.എ.പി.എ വിഷയത്തില് സര്ക്കാരിനെതിരെ സി.പി.ഐ. ഏറ്റവും വലിയ അഴിമതിക്കാര് വാഴ്ത്തപ്പെടുന്ന കാലത്താണ് രണ്ട് കുട്ടികള് ശിക്ഷ അനുഭവിക്കുന്നതെന്ന് സി.പി.ഐ നേതാവ് പി പ്രസാദ് പറഞ്ഞു. ചെറുപ്പക്കാരെ ജയിലിലടച്ചതിന് ഒരു ന്യായീകരണവും ആര്ക്കും നല്കാന് കഴിയുന്നില്ല. തിരുവനന്തപുരത്ത് നടക്കുന്ന സാംസ്കാരിക കൂട്ടായ്മയിലാണ് പി പ്രസാദിന്റെ പ്രതികരണം.
Related News
ക്വാറി കേസിൽ അപ്പീലുമായി സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ
ജനവാസ കേന്ദ്രവും ക്വറിയുമായുള്ള ഭൂപരതി വർധിപ്പിച്ച ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ. ക്വാറികൾക്ക് 50 മീറ്റർ ദൂരപരിധി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയിൽ. ദേശീയ ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ സുപ്രിം കോടതിയിൽ അപ്പീൽ നൽകി. ഉത്തരവ് നടപ്പാക്കിയാൽ ഭൂരിഭാഗം ക്വാറികളും അടച്ചുപൂട്ടേണ്ടി വരുമെന്ന് സർക്കാർ സുപ്രിം കോടതിയെ അറിയിച്ചു. ജനവാസ കേന്ദ്രങ്ങളുമായുള്ള ക്വറികളുടെ ദൂരപരിധി കൂട്ടിയ നടപടിക്ക് താത്ക്കാലിക സ്റ്റേ സുപ്രിം കോടതി ഏർപ്പെടുത്തിയിരുന്നു . ദേശീയ ഹരിത ട്രൈബ്യൂണൽ നടപടിയാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്. ട്രൈബ്യൂണൽ […]
എം.വി ഗോവിന്ദനെതിരായ മാനനഷ്ടക്കേസ്: കെ.സുധാകരൻ ഇന്ന് മൊഴി നൽകും
സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരായ മാനനഷ്ടക്കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് കോടതിയിൽ മൊഴി നൽകും. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകുക. മോൺസൺ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ എംവി ഗോവിന്ദൻ നടത്തിയ വിവാദ പരാമർശം അപകീർത്തി സൃഷ്ടിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. മോൻസൻ മാവുങ്കൽ ഉള്പ്പെട്ട പീഡന സംഭവം നടക്കുമ്പോൾ കെ. സുധാകരൻ പ്രതിയുടെ വീട്ടിലുണ്ടായിരുന്നുവെന്നും ഇക്കാര്യം കോണ്ഗ്രസ് നേതാവ് മറച്ചുവച്ചുവെന്നുമായിരുന്നു എം.വി ഗോവിന്ദൻ്റെ ആരോപണം. ഇതിനെതിരെയാണ് […]
മുല്ലപ്പെരിയാര് ഡാമിന്റെ സുരക്ഷയില് പുതിയ പരിശോധനയ്ക്ക് സമയമായെന്ന് കേന്ദ്ര ജലകമ്മീഷന്
മുല്ലപ്പെരിയാര് അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പുതിയ പരിശോധനയ്ക്ക് സമയമായെന്ന ശുപാര്ശയുമായി കേന്ദ്ര ജലകമ്മീഷന്. സുപ്രിംകോടതിയില് സമര്പ്പിച്ച തല്സ്ഥിതി റിപ്പോര്ട്ടിലാണ് കമ്മീഷന് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പൊതുതാല്പര്യ ഹര്ജികളില് കോടതി അന്തിമവാദം തുടങ്ങാനിരിക്കെയാണ് റിപ്പോര്ട്ട് നല്കിയത്. 2012ലാണ് അണക്കെട്ട് സുരക്ഷിതമെന്ന് ഉന്നതാധികാര സമിതി സുപ്രിംകോടതിക്ക് റിപ്പോര്ട്ട് കൈമാറിയത്. മേല്നോട്ട സമിതി ഇതുവരെ 14 തവണ അണക്കെട്ട് സന്ദര്ശിച്ചു. ബേബി ഡാം ബലപ്പെടുത്താനുള്ള നടപടികള്ക്കായി തമിഴ്നാട് നിരന്തരം മേല്നോട്ട സമിതിയോട് അഭ്യര്ത്ഥന നടത്തുന്നുണ്ട്. കേരളത്തിലെ വനമേഖലയിലെ മരങ്ങള് മുറിക്കാനും, അപ്രോച്ച് റോഡ് […]