Kerala

കോയമ്പത്തൂർ സ്ഫോടന കേസ്; പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി

കോയമ്പത്തൂർ സ്ഫോടന കേസിൽ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയെന്ന് സിറ്റി പൊലിസ് കമ്മിഷണർ വി. ബാലകൃഷ്ണൻ. അസ്വാഭാവിക മരണമെന്ന നിലയിലായിരുന്നു ആദ്യ എഫ്ഐആർ.
കേസിൻ്റെ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയത്.

വർഗീയ കലാപമാണ് പ്രതികളുടെ ലക്ഷ്യമെന്ന് സിറ്റി പൊലീസ് കമ്മിഷണർ വി ബാലകൃഷ്ണൻ വ്യക്തമാക്കി. 20 പേരെ ചോദ്യം ചെയ്തു. മറ്റാരെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് കമ്മിഷണർ പറഞ്ഞു. ചോദ്യം ചെയ്യലും പരിശോധനയും തുടരുകയാണെന്നും പിടിയിലായവരുടെ സംഘടനാ ബന്ധങ്ങൾ അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഫോടനത്തിന് ഉയോഗിച്ച കാറ് 10 തവണ കൈമാറി വന്നതാണ്. എല്ലാവരെയും തിരിച്ചറിഞ്ഞു. അന്വേഷണ സംഘം വിപുലീകരിച്ചു.അറസ്റ്റിൽ ആയവരിൽ ചിലർ കേരളത്തിൽ പോയിട്ടുണ്ട് സന്ദർശന വിവരങ്ങൾ ശേഖരിക്കുകയാണ്. 75 കിലോ സ്ഫോടക വസ്‌തുക്കൾ ആണ് കിട്ടിയതെന്ന് കമ്മിഷണർ വിശദീകരിച്ചു.

പിടിയിലായവരിൽ മൂന്നു പേർ ജമീഷ മുദ്ദീൻ്റെ വീട്ടിൽ നിന്നും വസ്തുക്കൾ കൊണ്ടുപോകാൻ സഹായിച്ചിരുന്നു. ഗ്യാസ് സിലിണ്ടർ, മറ്റു ചില സ്ഫോടക വസ്തുക്കൾ എന്നിവയാണ് ഇവർ മുറിയിൽ നിന്ന് പുറത്തെത്തിച്ചത്. 75 കിലോ സ്ഫോടക വസ്തുക്കളാണ് പൊലിസ് ജമീഷയുടെ വീട്ടിൽ നിന്നും കണ്ടെത്തിയതെന്ന് സിറ്റി പൊലിസ് കമ്മിഷണർ വി. ബാലകൃഷ്ണൻ വ്യക്തമാക്കി. അതേസമയം
ആരാധനാലയങ്ങൾക്ക് സുരക്ഷ കർശനമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.