കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസിലെ രണ്ടാം പ്രതി താഹ ഫസലിന്‍റെ കയ്യക്ഷരം ഇന്ന് രേഖപ്പെടുത്തും. രാവിലെ പത്തിനും ഉച്ചക്ക് ഒരു മണി വരെയുള്ള സമയത്താണ് കയ്യക്ഷരം രേഖപ്പെടുത്താന്‍ ജില്ലാ സെഷന്‍സ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
അന്വേഷണ സംഘം ജയിലില്‍ എത്തിയാണ് കയ്യക്ഷരം രേഖപ്പെടുത്തുക. പ്രതികളില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത കുറിപ്പുകളിലെ കയ്യക്ഷരവുമായി താരതമ്യപ്പെടുത്തി പരിശോധിക്കും. മഞ്ചിക്കണ്ടി വെടിവെപ്പിന് പകരം ചോദിക്കുമെന്ന് എഴുതിയ കുറിപ്പ് നേരത്തെ പോലീസ് പിടിച്ചെടുത്തിരുന്നു.