India Kerala

യു.എ.പി.എ കേസിലെ പ്രതികളായ അലനെയും താഹയെയും ഇന്നും വിശദമായി ചോദ്യം ചെയ്യും

കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസിലെ പ്രതികളായ അലനെയും താഹയെയും ഇന്നും വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പിനായി കൊണ്ടുപോകുമെന്നാണ് സൂചന. ഈ മാസം 18 വരെയാണ് രണ്ട് പേരെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

പന്തീരങ്കാവ് യു.എ.പി.എ കേസിലെ പ്രതികളായ അലന്‍ ശുഹൈബിനെയും താഹാ ഫസലിനെയും ഇന്നും ചോദ്യം ചെയ്യും. രണ്ട് പേരെയും ഒരുമിച്ചിരുത്തിയായിരിക്കും ചോദ്യം ചെയ്യല്‍. അവരുടെ കൂടെയുണ്ടായിരുന്ന മൂന്നാമനെ കുറിച്ചായിരിക്കും പ്രധാനമായും പൊലീസ് ചോദ്യം ചെയ്യുന്നത്. ഇതുവരെ മൂന്നാമനെ കുറിച്ചുള്ള വിവരങ്ങള്‍ രണ്ട് പേരില്‍ നിന്നും കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പിന് കൊണ്ടുപോകാനാണ് സാധ്യത. കഴിഞ്ഞ ദിവസം എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇരുവരെയും ചോദ്യം ചെയ്തിരുന്നു. പതിനെട്ടിന് ഇരുവരുടെയും കസ്റ്റ‍ഡി കാലാവധി തീരും.