പുതിയ വിസകള്‍ നല്‍കുന്നത് യു.എ.ഇ നാളെ മുതല്‍ നിര്‍ത്തിവെക്കും. ഇതോടെ സ്കൂള്‍ അവധിക്കാലത്ത് യു.എ.ഇയിലേക്ക് തിരിക്കാനിരുന്ന നാട്ടിലെ നിരവധി കുടുംബങ്ങള്‍ യാത്ര റദ്ദാക്കുകയാണ്. കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായാണ് വിസാ വിലക്ക് നടപ്പാക്കുന്നത്.
നേരത്തേ വിസ ലഭിച്ചവര്‍ക്ക് യാത്ര പുറപ്പെടാം പക്ഷെ, നാളെ മുതല്‍ യു.എ.ഇ പുതിയ സന്ദര്‍ശകവിസയോ, ടൂറിസ്റ്റ് വിസയോ, തൊഴില്‍വിസയോ നല്‍കില്ല. നയതന്ത്രവിസകള്‍ക്കും, ചില രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് നല്‍കുന്ന ടൂറിസ്റ്റ് വിസകള്‍ക്കും മാത്രമാണ് ഇതില്‍ ഇളവുള്ളത്. വിസാമാറ്റം അടക്കം ട്രാവല്‍ടൂറിസം ഇടപാടുകള്‍ നിലക്കുന്നതിനാല്‍ ആശങ്കയിലാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍.