കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തിരുവനന്തപുരം അരുവിക്കരയിലാണ് സംഭവം. വെള്ളനാട്ടിൽ നിന്ന് കിഴക്കേക്കോട്ടയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. അരുവിക്കര പഴയ പൊലീസ് സ്റ്റേഷനു സമീപമായിരുന്നു അപകടം. ഷിബിൻ(18), നിധിൻ (21) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Related News
കേരളത്തിന് തിരിച്ചടി; സംസ്ഥാനങ്ങൾക്കുള്ള നികുതി പങ്കുവയ്ക്കൽ നയം മാറ്റേണ്ടെന്ന് കേന്ദ്രം
സംസ്ഥാനങ്ങൾക്കുള്ള നികുതി പങ്കുവയ്ക്കൽ നയം മാറ്റേണ്ടെന്ന് തീരുമാനിച്ച് കേന്ദ്ര സർക്കാർ. സംയുക്ത നികുതി പുനഃക്രമീകരിക്കേണ്ടതില്ലെന്ന തീരുമാനം കേരളത്തിന് വലിയ തിരിച്ചടിയാകും. നികുതി ഉപപൂളിൽ നിന്ന് ഏറ്റവും കുറവ് പങ്ക് ലഭിക്കുന്ന സംസ്ഥാനമായി കേരളം തുടരും. കേരളത്തിന് നികുതിയായി ഉപപൂളിൽ നിന്ന് ലഭിക്കുക 1.92 ശതമാനം മാത്രമാണ്.
കൊച്ചിയില്‍ സ്കൂട്ടര്‍ യാത്രക്കാരനെ വണ്ടി ഇടിപ്പിച്ച് കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചിയില്‍ സ്കൂട്ടര്‍ യാത്രക്കാരനെ വണ്ടി ഇടിപ്പിച്ച് കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ പുറത്ത്. കൊച്ചി പനമ്പള്ളി നഗറിനടുത്ത് ചൊവ്വാഴ്ചയാണ് സംഭവം. കുമ്പളങ്ങി സ്വദേശി തോമസാണ് മരിച്ചത്. സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോണ്‍ പോളിനെയും സുഹൃത്തിനെയും പോലീസ് പാലക്കാട് നിന്നും അറസ്റ്റ് ചെയ്തു. അപകടം നടത്താനുപയോഗിച്ച കാര്‍ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിലാണ് ഇവര്‍ പാലക്കാടേക്ക് കടന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
എസ്.ആര് മെഡിക്കല്‍ കോളജ് മെഡിക്കല്‍ കൌണ്‍സിലിന്റെ അനുമതി നേടിയത് വ്യാജരേഖ ചമച്ച്
വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളജ് മെഡിക്കല്‍ കൌണ്‍സിലിന്റെ അനുമതി നേടിയത് വ്യാജരേഖ ചമച്ച്. ചെറുന്നിയൂര്‍ പഞ്ചായത്തിന്റെ അനുമതി വാങ്ങാതെ നിര്‍മ്മിച്ച കെട്ടിടത്തിന്റെ പ്ലാനില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ഒപ്പും സീലും വ്യാജമായി രേഖപ്പെടുത്തി. പഞ്ചായത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. രേഖകളുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു. 2015 മാർച്ചിലാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അനുമതി തേടാനായി എസ്.ആർ മെഡിക്കൽ കോളജ് അപേക്ഷ സമർപ്പിച്ചത്. അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച് കെട്ടിട നിർമ്മാണ അനുമതി പത്രത്തില്‍ ചെറുന്നിയൂർ പഞ്ചായത്ത് സെക്രട്ടറിയുടെ ഒപ്പും പഞ്ചായത്തിലെ […]