India Kerala

പത്തനംതിട്ടയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

പത്തനംതിട്ടയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോഴഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം എട്ടായി.

പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത തുടരുകയാണ്. സ്വകാര്യ ആശുപത്രികളിലുള്‍പ്പെടെ കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന ഐസൊലേഷന്‍ വാര്‍ഡിലുള്ള രണ്ട് വിദ്യാര്‍ഥികളെ പ്രത്യേക വാഹനത്തില്‍ സ്കൂളിലെത്തിച്ചു. അതിനിടെ പത്തനംതിട്ടയില്‍ നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ യുവാവിനെതിരെ കേസെടുക്കും.കലക്ടറുടെ നിര്‍ദേശപ്രകാരമാണ് കേസെടുക്കുക.