മരടില്‍ കെട്ടിടം പൊളിക്കുന്നതിനിടെ ഒരു ഭാഗം തകര്‍ന്നുവീണ് രണ്ടുമരണം. ഒഡീഷ സ്വദേശികളായ ശങ്കര്‍, സുശാന്ത് എന്നിവരാണ് മരിച്ചത്. ന്യൂക്ലിയസ് മാളിന് സമീപം പഴയ വീട് പൊളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
Related News
ഷാജൻ സ്കറിയയെ കണ്ടെത്താനായില്ല; തിരുവനന്തപുരം ഓഫീസിലെ മുഴുവൻ കംപ്യൂട്ടറും പിടിച്ചെടുത്ത് പൊലീസ്
ഷാജൻ സ്കറിയയ്ക്കെതിരെ കടുത്ത നടപടി. തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു. ഇന്നലെ രാത്രി വൈകും വരെ പരിശോധന നീണ്ടു. മുഴുവൻ ജീവനക്കാരുടെയും ലാപ്ടോപ്പും കസ്റ്റഡിയിൽ എടുത്തു. ഷാജൻ സ്കറിയയെ കണ്ടെത്താനുള്ള പരിശോധന തുടരുന്നതായി കൊച്ചി പോലീസ് വ്യക്തമാക്കി. തിരുവനന്തപുരത്ത് മറുനാടൻ മലയാളിയുടെ ജീവനക്കാരായ രണ്ട് പേരുടെ വീടുകളിൽ ഇന്നലെ രാവിലെ പൊലീസ് പരിശോധന നടത്തി. മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പട്ടത്തുള്ള മറുനാടൻ മലയാളിയുടെ ഓഫീസിൽ കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം […]
‘ഗവർണറെ ഗുണ്ടകളെക്കൊണ്ട് അപായപ്പെടുത്താൻ സാഹചര്യമൊരുക്കി, മുഖ്യമന്ത്രിയുടേത് തീ കളി’; വി മുരളീധരൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണറെ കായികമായ അക്രമിച്ച് വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നതായി ആരോപണം. കൊല്ലത്തെ സംഭവം പൊലീസിന് മുൻകൂട്ടി അറിയാമായിരുന്നു. വേണ്ട മുൻകരുതൽ എടുത്തില്ലെന്നും വി മുരളീധരൻ. ഗവർണർക്ക് ആവശ്യമായ സുരക്ഷ ഒരുക്കിയില്ല. ഭരണഘടനാപരമായ ഉത്തരവാദിത്വം പാലിക്കാൻ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു. ഗവർണറെ ഗുണ്ടകളെ ഉപയോഗിച്ച് അപായപ്പെടുത്താൻ സാഹചര്യമൊരുക്കി. ഇത് തീ കളിയാണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും വി മുരളീധരൻ പറഞ്ഞു. നിലമേലിൽ വെച്ചായിരുന്നു […]
നവ കേരള സദസിന് കടകളിൽ ദീപാലങ്കാരം വേണം; വിചിത്ര നിർദേശവുമായി ലേബർ ഓഫീസർ
നവകേരള സദസിനായി വ്യാപാരസ്ഥാപനങ്ങളിൽ ദീപാലങ്കാരം നടത്തണമെന്ന വിചിത്ര നിർദേശവുമായി ലേബർ ഓഫീസർ. പെരുമ്പാവൂരിലെ വ്യാപാരസ്ഥാപനങ്ങളിൽ ദീപാലങ്കാരം നടത്തണമെന്നാണ് കുന്നത്തുനാട് താലൂക്ക് അസിസ്റ്റന്റ് ലേബർ ഓഫീസർ പ്രകാശിന്റെ നിർദേശം. വാട്സ് ആപ് ഗ്രൂപ്പ് വഴിയാണ് നിർദേശം നൽകിയത്.തീരുമാനം തന്റേതല്ലെന്നും സംഘാടക സമിതിയുടെ തീരുമാനം അറിയിക്കുക മാത്രമാണ് താൻ ചെയ്തതെന്നുമാണ് ജയപ്രകാശിന്റെ വാദം. നവകേരള സദസ് എറണാകുളം ജില്ലയിലെത്തുന്ന എട്ട്, ഒമ്പത് തീയതികളിൽ എല്ലാ കടകളിലും ദീപാലങ്കാരം നടത്തണമെന്നാണ് ജയപ്രകാശ് വ്യാപാരികളോട് നിർദേശിക്കുന്നത്. നിർദേശം അംഗീകരിക്കാനാവില്ലെന്നറിയിച്ച് ഒരു വിഭാഗം വ്യാപാരികളും […]