വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കുരങ്ങ്പനി സ്ഥിരീകരിച്ചതോടെ ജില്ലാഭരണകൂടം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗത്തില്‍ മുൻകരുതലുകൾ സ്വീകരിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.
