ഇടുക്കി അടിമാലിയിൽ വില്പനയ്ക്ക് സൂക്ഷിച്ച കേഴമാനിറച്ചിയുമായി രണ്ടുപേർ വനംവകുപ്പിന്റെ പിടിയിൽ. ആനവരട്ടിയിലുള്ള ഹോട്ടലിലെ ഫ്രീസറിനുള്ളിലാണ് ഇറച്ചി കണ്ടെത്തിയത്. ഹോട്ടൽ ഉടമ ജോബിൻ, സുഹൃത്തായ മാമച്ചൻ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു വനം വകുപ്പിൻറെ പരിശോധന.
Related News
പാലാരിവട്ടം പാലം തുറക്കുന്നു; മാർച്ച് അഞ്ചിന് ഗതാഗതയോഗ്യമാകും
പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം മാര്‍ച്ച് അഞ്ചിന് പൂര്‍ത്തിയാകും. പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പ് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനാണ് തീരുമാനം. ടാറിങും റോഡ് ടെസ്റ്റിങുമാണ് ഇനി പൂര്‍ത്തിയാകാനുള്ളത് പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം അതിവേഗമാണ് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ചീഫ് എഞ്ചിനീയര്‍ കേശവചന്ദ്രന് മീഡിയവണിനോട് പറഞ്ഞു. സ്പാനുകളുടെയും സ്ലാബുകളുടെയും പണി കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. പാര്‍ശ്വഭിത്തികളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഇത് കൂടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ടാറിങ് ആരംഭിക്കും. ലോഡ് ടെസ്റ്റിങ് കൂടി കഴിഞ്ഞാല്‍ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ […]
പിങ്ക് പൊലീസിന്റെ പരസ്യവിചാരണ; ഉദ്യോഗസ്ഥയ്ക്കെതിരെ പരമാവധി നടപടി സ്വീകരിച്ചിട്ടുണ്ട്
പിങ്ക് പൊലീസ് കുട്ടിയെ അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ. കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി നിർദേശം സർക്കാർ തള്ളി. കുട്ടിക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു . ഉദ്യോഗസ്ഥയ്ക്കെതിരെ പരമാവധി നടപടി സ്വീകരിച്ചെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടി നഷ്ടപരിഹാരത്തിന് അർഹയെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു. എത്ര രൂപ നഷ്ടപരിഹാരം നൽകാൻ സാധിക്കുമെന്ന് സർക്കാരുമായി ആലോചിച്ച് മറുപടി നൽകാൻ സർക്കാർ അഭിഭാഷകനോട് കോടതി നിർദ്ദേശിക്കുകയുണ്ടായി. വലിയ മാനസിക പീഡനമാണ് പെൺകുട്ടി […]
മലപ്പുറത്ത് കുറുക്കൻ്റെ കടിയേറ്റ് നാല് പേർക്ക് പരുക്ക്
മലപ്പുറത്ത് കുറുക്കൻ്റെ കടിയേറ്റ് നാല് പേർക്ക് പരുക്ക്. ചങ്ങരംകുളം ചിയ്യാനൂരിൽ കുറുക്കന്റെ കടിയേറ്റ് സ്ത്രീ ഉൾപ്പെടെ നാല് പേർക്കാണ് പരുക്കേറ്റത്. ചിയ്യാനൂർ കോട്ടയിൽ താഴത്താണ് സംഭവം ഉണ്ടായത്. പരുക്കേറ്റ നാലുപേരെയും തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നെഞ്ചിലും ,വയറിലും, മുഖത്തും, കൈയ്ക്കുമാണ് കടിയേറ്റത്.