Kerala

കിഴക്കമ്പലവും കടന്ന് നേട്ടമുണ്ടാക്കി ട്വന്റി 20

കിഴക്കമ്പലത്തിനു പുറമെ, സമീപ പഞ്ചായത്തുകളിലും വൻ നേട്ടമുണ്ടാക്കി ട്വന്റി20. 2015ല്‍ മൂന്നു മുന്നണികളെയും അട്ടിമറിച്ച് കിഴക്കമ്പലം പഞ്ചായത്ത് പിടിച്ച ട്വന്‍റി20, ഇത്തവണയും ഭരണം നിലനിർത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനിടെ ആദ്യമായി മത്സരിച്ച ഐക്കരനാട് ഗ്രാമപഞ്ചായത്തിൽ ട്വന്റി20 കൂട്ടായ്മ പ്രതിപക്ഷമില്ലാതെ ഭരിക്കും. ഇവിടുത്തെ 14 വാർഡുകളിലും ട്വന്റി20 സ്ഥാനാർഥികൾ വിജയിച്ചു.

വോട്ടെടുപ്പു ദിനത്തിൽ കിഴക്കമ്പലത്ത് വോട്ടു ചെയ്യാനെത്തിയ വയനാട് സ്വദേശി പ്രിന്റുവിനും ഭാര്യയ്ക്കും മർദനമേറ്റതിലൂടെ മാധ്യമശ്രദ്ധ നേടിയ കിഴക്കമ്പലം ഏഴാം വാർഡിലും ട്വന്റി20 ജയിച്ചു. യു.ഡി.എഫ്–എൽ.ഡി.എഫ് സംയുക്ത സ്ഥാനാർഥിയായ അമ്മിണി രാഘവനാണ് ഇവിടെ പരാജയപ്പെട്ടത്. 2015 ല്‍ കിഴക്കമ്പലത്ത് മൂന്ന് മുന്നണികളേയും പിന്നിലാക്കി കൊണ്ടാണ് ട്വന്റി ട്വന്റി ഭരണം പിടിച്ചത്. 19ല്‍ 17 ഉം സീറ്റുകള്‍ നേടിയാണ് ട്വന്റി ട്വന്റി കിഴക്കമ്പലം ഭരിച്ചത്.