India Kerala

ഇരുപത്തിനാല് മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധ രാത്രി മുതല്‍

സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ ദേശീയ പണിമുടക്ക്. തൊഴിലാളികളുടെ മിനിമം വേതനം വര്‍‌ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അവശ്യ സര്‍വീസുകളെയും ശബരിമല, ടൂറിസം മേഖലകളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 21000 രൂപയാക്കുക, പൊതുമേഖല സ്വകാര്യവത്കരണം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉയർത്തിയാണ് ദേശീയ പണിമുടക്ക് നടത്തുന്നത്. സർക്കാർ, പൊതുമേഖലാ ,ബാങ്ക് – ഇൻഷുറൻസ് ജീവനക്കാർ സമരത്തില്‍ പങ്കെടുക്കും.

കർഷകരും, കർഷക തൊഴിലാളികളും ഗ്രാമീണ ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ആശുപത്രി, പാൽ, പത്രവിതരണം എന്നിവയെയും, ടൂറിസം മേഖലയേയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീർത്ഥാടനത്തിന് പോകുന്ന വാഹനങ്ങള്‍ക്കും പണിമുടക്ക് ബാധകമാകില്ല. സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. 25 യൂണിയനുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.