ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി ബി.ഡി.ജെ.എസ് അധ്യക്ഷന്‍ ന്‍തുഷാര്‍ വെള്ളാപ്പള്ളി. അരൂരിലും എറണാകുളത്തും ജയിക്കില്ലെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി തുഷാര്‍ പറഞ്ഞതാണ് പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. പാലായില്‍ വോട്ട് മാറ്റി ചെയ്തത് ആരാണെന്ന് അന്വേഷിക്കുമെന്നും തുഷാര്‍ പറഞ്ഞു. കോന്നിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്റെ പ്രചാരത്തിനെത്തിയപ്പോഴാണ് തുഷാര്‍ ഈ പ്രസ്താവന നടത്തിയത്. വട്ടിയൂര്‍കാവിലും കോന്നിയിലും മഞ്ചേശ്വരത്തും വിജയപ്രതീക്ഷ ഉണ്ടെങ്കിലും അരൂരും എറണാകുളത്തും വിജയിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് തുഷാര്‍ വെള്ളാപ്പള്ളി.
എന്‍.ഡി.എ വിടില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും പാലായില്‍ വോട്ട് കുറഞ്ഞതിന്റെ ഉത്തരവാദിത്വം ബി.ഡി.ജെ.എസിന്റെ തലയില്‍ കെട്ടിവെക്കേണ്ടെന്നും തുഷാര്‍ പറയുന്നു. സംഘടനാ ശക്തിയുള്ള അരൂരില്‍ ബി.ഡി.ജെ.എസ് മത്സരിക്കാതിരുന്നത് വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. എന്നാലിത് നിയസഭ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ഡി.ജെ.എസ് ശക്തിപ്പെടുത്താനാണെന്നാണ് തുഷാര്‍ പറയുന്നത്.