സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു. ജൂലായ് 31 അർധരാത്രി വരെയാണ് ട്രോളിംഗ് നിരോധനം. കോവിഡ് പ്രതിസന്ധിക്കിടെ ട്രോളിംഗ് നിരോധനം കൂടി വന്നതോടെ കൂടുതൽ ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. ലോക്ക് ഡൗൺ കാരണം ഒരു മാസമായി ജോലിയില്ലാതെ ദുരിതത്തിലായിരുന്നു മത്സ്യതൊഴിലാളികൾ. അതിന് മുമ്പ് 3 മാസം കടലിൽ മത്സ്യലഭ്യത തീരെകുറവും. ട്രോളിങ് നിരോധന കാലത്താണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. നിരോധനത്തിന് മുമ്പുള്ള ഒരു മാസത്തെ വരുമാനം കൊണ്ടാണ് ഇത് ചെയ്യാറ്. എന്നാൽ, നാല് മാസമായി വരുമാനം ഇല്ലാത്തതിനാൽ പണികൾ ചെയ്യാൻ കഴിയുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. വായ്പാ തിരിച്ചടവുകൾ പോലും മുടങ്ങിയ നിലയിലാണെന്നും തൊഴിലാളികൾ പറയുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താം. ലോക്ക്ഡൗൺ ദുരിതത്തിലും ഇന്ധന വിലവർദ്ധനവിലും ബുദ്ധിമുട്ടുന്ന മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സഹായമാണ് ഏക പ്രതീക്ഷ.
Related News
കാസർകോട് ഭൂഗർഭജലത്തിലുണ്ടായ കുറവ് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
കാസർകോട് ജില്ലയില്‍ ഭൂഗർഭജലത്തിലുണ്ടായ കുറവ് പരിഹരിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ജില്ലക്കായി ജലനയം രൂപീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയുടെ ഭൂഗര്‍ഭ ജലത്തില്‍ ഗണ്യമായ കുറവ് കണ്ടെത്തിയതോടെയാണ് ജില്ലയില്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളാണ് നടപ്പാക്കുക. കേന്ദ്ര ജലശക്തി അഭിയാന് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പ്രതിനിധി ജില്ലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ജലനയം രൂപീകരിക്കുക എന്നതാണ് പ്രധാനമായും ഭൂഗര്‍ഭ ജലം വര്‍ധിപ്പിക്കാനായി […]
വീട്ടുമുറ്റത്തെ തൂണ് വീണു നാലു വയസുകാരി മരിച്ചു
പാലക്കാട് മണ്ണാര്‍കാട് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലു വയസ്സുകാരിയുടെ തലയില്‍ തൂണ് വീണ് മരിച്ചു. ജിജീഷ് ഏലിയാസ് അനില ദമ്പതികളുടെ മകളായ ജുവൽ അന്നയാണ് മരിച്ചത്. പൊളിച്ചു കൊണ്ടിരിക്കുന്ന വീടിന്റെ തൂണാണ് കുട്ടിയുടെ തലയില്‍ വീണത്. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം സംഭവിച്ചത്. ഇവര്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്ന പഴയ വീട് പൊളിക്കുന്നതിനിടെ ഇവിടെ കളിച്ചു കൊണ്ടി രിക്കുകയായിരുന്ന അന്നയുടെ തലയ്ക്ക് മുകളിലൂടെ തൂണ് വീഴുകയായിരുന്നു.
ദീപുവിന്റെ മരണം സിപിഐഎം നേതൃത്വത്തിന്റെ അറിവോടെ: വി.പി.സജീന്ദ്രന്
ദീപുവിന്റെ മരണം സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയെന്ന് മുന്‍ എംഎല്‍എ വി.പി.സജീന്ദ്രനും ആരോപിച്ചു. എംഎല്‍എയുടെ പ്രോത്സാഹനമില്ലാതെ ഇത്തരം അക്രമം ഉണ്ടാകില്ലെന്നും ഭരണകക്ഷി പിന്തുണ പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും വി.പി.സജീന്ദ്രന് ട്വന്റിഫോറിനോട് പറഞ്ഞു.ഭരണകക്ഷി പിന്തുണ പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തിന് ശേഷം എംഎല്‍എയെ കിട്ടുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനം എംഎല്‍എയുടെ അറിവോടെയായിരിക്കുമല്ലോ, അത് തീര്‍ച്ചയായിരിക്കും. സിപിഎം നേതൃത്വത്തിന്റെ അറിവോടെയും പിന്തുണയോടെയും ആണ് കൊലപാകം നടന്നത്. പ്രതികളെ പൊലീസ് വേഗത്തില്‍ പിടികൂടിയില്ലായിരുന്നെങ്കില്‍ പാര്‍ട്ടി വെറെ പ്രതികളെ നല്കിയിരുന്നേനെയെന്നും വി.പി.സജീന്ദ്രന് ആരോപിച്ചു. അതേസമയം, […]