തിരുവനന്തപുരം ലോ കോളേജില്‍ സംഘര്‍ഷം. എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. റാഗിങ്ങുമായി ബന്ധപ്പെട്ട പ്രശ്നമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഞായറാഴ്ച്ച വരെ കോളജിന് പ്രിന്‍സിപ്പല്‍ അവധി പ്രഖ്യാപിച്ചു.
Related News
തണുത്ത് വിറച്ച് രാജ്യതലസ്ഥാനം
ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു .19.85 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ ഈ മാസത്തെ ശരാശരി ഉയര്‍ന്ന താപനില. 19 വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ മാസമാണ് ഇതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ മാസം അവസാനത്തോടെ ശരാശരി താപനില 19.15 ഡിഗ്രി സെല്‍ഷ്യസ് എന്ന നിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ . 1919,1929,1961,1997 എന്നീ വര്‍ഷങ്ങളില്‍ ശരാശരി താപനില 20 ഡിഗ്രി സെല്‍ഷ്യസിന് താഴെയായിരുന്നു . ഈ മാസം മുപ്പതോടെ 19.15 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലേക്ക് താഴ്ന്ന് കഴിഞ്ഞാല്‍ 1901 നുശേഷമുള്ള […]
കർണാടകത്തിൽ അമിത് ഷാക്കെതിരെ കർഷകരുടെ പ്രതിഷേധം
കർണാടകത്തിൽ അമിത് ഷാക്കെതിരെ കർഷകരുടെ പ്രതിഷേധം. ബെലഗാവി ജില്ലയിലെ പര്യടനത്തിനിടയിലായിരുന്നു പ്രതിഷേധം. കർഷകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മൂന്ന് കാര്‍ഷിക വിരുദ്ധ നിയമങ്ങളും പിന്‍വലിക്കണമെന്ന മുദ്രാവാക്യങ്ങളുമായായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. മുഖ്യമന്ത്രി ബി.എസ് യെദ്യുരപ്പയടക്കമുള്ള നേതാക്കൾ അമിത് ഷായോടൊപ്പം ഉണ്ടായിരുന്നു. കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് അമിത് ഷാ കര്‍ണാടകത്തില്‍ പ്രസംഗിച്ചിരുന്നു. പുതിയ കാര്‍ഷിക നിയങ്ങള്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം പലമടങ്ങ് വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് അമിത് ഷാ പ്രതികരിച്ചു. കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. […]
ഐ.എന്‍.എസ് ഖണ്ഡേരി കമ്മീഷന് ചെയ്തു
നാവികസേനയുടെ പുതിയ അന്തര്‍വാഹിനായായ ഐ.എന്‍.എസ് ഖണ്ഡേരി കമ്മീഷന് ചെയ്തു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഐ.എന്‍.എസ് ഖണ്ഡേരി രാജ്യത്തിന് സമര്‍പ്പിച്ചത്. കാല്‍വരി ക്ലാസിലെ രണ്ടാമത്തെ മുങ്ങികപ്പലാണ് ഇത്. ജമ്മുകാശ്മീരിലെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളതലത്തിലുള്ള പിന്തുണ ഇന്ത്യക്ക് ലഭിക്കുന്നുണ്ടെന്ന് ചടങ്ങില്‍ രാജ്നാഥ് സിങ് പറഞ്ഞു. മറാഠാ സാമ്രാജ്യകാലത്തെ കോട്ടയുടെ പേരാണ് ഖണ്ഡേരി . അത്യാധുനിക സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിച്ചിറക്കിയ ഈ അന്തര്‍വാഹിനി അതികഠിനമായ സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കാന്‍ സുസജ്ജമാണ്. വിവിധ ഭാഗങ്ങൾ പ്രത്യേകം ഉണ്ടാക്കി അവ […]