തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിമാനത്താവളം ആരും കൊണ്ടുപോകില്ല.ശനിയാഴ്ച പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ഇക്കാര്യം സംസാരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
Related News
തുഷാർ മത്സരിച്ചാൽ തോൽക്കുമെന്ന് വെള്ളാപ്പള്ളി
വെള്ളാപ്പള്ളിയെ കണ്ട് പിന്തുണ തേടി ചാലക്കുടിയിലെ ഇടതു സ്ഥാനാർഥി ഇന്നസെന്റ്. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയതായിരുന്നു കൂടിക്കാഴ്ച. പിന്തുണ തേടി എന്‍.എസ്.എസ് ആസ്ഥാനത്തു പോകില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. തുഷാർ മത്സരിച്ചാൽ തോൽക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ ആവർത്തിച്ചു. അര മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും കൈ കൊടുത്ത് പിരിഞ്ഞു.
ഒമിക്രോണ്‍: രാജ്യാന്തര വിമാന സര്‍വീസ് വൈകും
ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ സാഹചര്യം വിലയിരുത്തി രാജ്യാന്തര വിമാന സര്‍വീസുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA ) അറിയിച്ചു. നേരത്തെ രാജ്യാന്തര വിമാന സര്‍വീസിന് നല്കിയ ഇളവുകള്‍ പുനപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചിരുന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിദഗ്ധരുമായും ബന്ധപ്പെട്ട മറ്റുള്ളവരുമായും ആശയവിനിമയം നടത്തുമെന്നും ഡിജിസിഎ വ്യക്തമാക്കി. രാജ്യങ്ങളെ 3 വിഭാഗമായി തിരിച്ച് വിമാനസര്‍വീസ് പുനരാരംഭിക്കാനായിരുന്നു നീക്കം. അതേസമയം വിദേശത്ത് നിന്ന് ഡൽഹിയിൽ എത്തിയ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുകെ, […]
ശാന്തൻപ്പാറയ്ക്ക് നീലിമയാർന്ന വശ്യതയേകി നീലക്കുറിഞ്ഞി പൂത്തു
ശാന്തൻപ്പാറയിലെ മലനിരകൾക്ക് നീലിമയാർന്ന വശ്യതയേകി നീലക്കുറിഞ്ഞി പൂത്തിരിക്കുകയാണ്. ഇടുക്കി ജില്ലയിലെ രാജകുമാരി ശാന്തൻപ്പാറ പത്തേക്കറിനും കിഴക്കാദി മലയ്ക്കും ഇടയിലുള്ള രണ്ടേക്കറിൽ അധികം വരുന്ന പുൽമേട്ടിലാണ് നീല വസന്തം. കൊവിഡ് കാലത്ത് യാത്രകൾക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഈ നയനവിസ്മയം ആസ്വദിക്കാൻ സഞ്ചാരികൾക്ക് പറ്റാത്ത അവസ്ഥയാണിപ്പോൾ. കൊവിഡ് മാർഗ നിർദേശങ്ങൾ പാലിച്ച് മാത്രമേ സഞ്ചാരികളെ കടത്തി വിടുവെന്ന് പോലീസ് അറിയിച്ചു. മഴക്കാലത്തെ സ്വാഗതം ചെയ്താണ് കിഴക്കാദി മലകളില്‍ നീലക്കുറിഞ്ഞി വസന്തം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് മഴ കുറവായതിനാല്‍ കുറിഞ്ഞി […]