തിരുവനന്തപുരം വിമാനത്താവളത്തില് നിന്ന് 10 കിലോ സ്വര്ണം പിടികൂടി. കരാര് ജീവനക്കാരനായ അനീഷ് കുമാറിൽ നിന്നാണ് സി.ഐ.എസ്.എഫ് സ്വര്ണം പിടികൂടിയത്. ഇയാള്ക്കെതിരെ കൊഫേപോസ(Conservation of Foreign Exchange and Prevention of Smuggling Activities Act) ചുമുത്തും.
Related News
100 ശതമാനം വിജയത്തിനായി എസ്.എസ്.എല്.സി പരീക്ഷ എഴുതാന് വിദ്യാര്ഥിക്ക് അനുമതി നിഷേധിച്ചതായി പരാതി
നൂറ് ശതമാതമാനം വിജയം ഉറപ്പാക്കാന് വിദ്യാര്ഥിക്ക് എസ്.എസ്.എല്.സി പരീക്ഷ എഴുതാന് സ്കൂള് അധികൃതര് അനുമതി നിഷേധിച്ചതായി പരാതി. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല് പരീക്ഷ എഴുതുന്നില്ലെന്ന് നിര്ബന്ധിച്ച് എഴുതി വാങ്ങിയതായി വിദ്യാര്ഥി പറഞ്ഞു. എറണാകുളം ഇടപ്പള്ളി നോര്ത്ത് ഗവണ്മെന്റ് ഹയര്സെക്കണ്ടറി സ്കൂളിലാണ് സംഭവം.എന്നാല് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
ജോസ് കെ മാണി ഇനി എങ്ങോട്ട്?
ജോസ് കെ മാണി വിഭാഗം പുറത്തേക്ക് പോകുമ്പോള് ഒരു കാലത്ത് എല്ഡിഎഫിനൊപ്പം സജീവമായി നിന്ന ജോസഫ് യുഡിഎഫിന്റെ വിശ്വസ്തനാകുകയാണ്. കേരള കോണ്ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയതോടെ മുന്നണി മാറ്റ ചര്ച്ചകള് വീണ്ടും സജീവമായി. നിലവില് ഒറ്റയ്ക്ക് നില്ക്കാനുള്ള തീരുമാനം എടുത്താലും ഇടത് മുന്നണിയുടെ ഭാഗമാകാനുള്ള ശ്രമങ്ങളും ജോസ് വിഭാഗം നടത്തിയേക്കാം. എന്നാല് സിപിഐയുടെ നിലപാടുകളടക്കം ഇടത് മുന്നണി പ്രവേശത്തിന് തിരിച്ചടിയായേക്കുമെന്നും സൂചനയുണ്ട്. യുഡിഎഫിനൊപ്പമാണ് ഏറ്റവുമധികം കാലം കേരള കോണ്ഗ്രസ് മുന്നണി പങ്കിട്ടിട്ടുള്ളത്. പലതായി […]
കന്യാകുമാരിയിൽ നഴ്സിങ് വിദ്യാർത്ഥിയെ പീഡിപ്പിച്ച പള്ളി വികാരിയെ അറസ്റ്റു ചെയ്തു
തമിഴ്നാട് കന്യാകുമാരിയിൽ യുവതികളുമായി അടുത്ത ബന്ധം പുലർത്തുകയും പ്രാർത്ഥനയ്ക്കെത്തിയ നഴ്സിങ് വിദ്യാർത്ഥിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പള്ളി വികാരിയെ നാഗർകോവിൽ പൊലിസ് അറസ്റ്റു ചെയ്തു. കളയിക്കാവിളയ്ക്ക് സമീപത്തെ, ഫാത്തിമ നഗറിലുള്ള ബെനഡിക്ട് ആന്റോയെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. ഇയാളെ നേരത്തെ, ഇവിടെ നിന്നും സ്ഥലം മാറ്റിയിരുന്നു. ബെനഡിക്ട് ആന്റോയും മറ്റൊരു യുവതിയുമായുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ സ്ഥലം മാറ്റിയത്. ദൃശ്യത്തിലുള്ള യുവതിയ്ക്ക് പക്ഷെ പരാതിയുണ്ടായിരുന്നില്ല. അതിനാൽ പൊലിസ് കേസെടുത്തുമില്ല. എന്നാൽ, കഴിഞ്ഞ […]