തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ സ്വകാര്യ വക്തികളെ അനുവദിക്കില്ലെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍. വിമാനത്താവളം ഏറ്റെടുക്കാമെന്ന് ആരും കരുതണ്ടെന്നും അങ്ങനെ ഉണ്ടായാല്‍ അവര്‍ക്ക് സര്‍ക്കാരിന്റെ യാതൊരു തരത്തിലുള്ള പിന്തുണയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശന വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഇതിനിടയിലാണ് ഇത്തരം നീക്കം അനുവദിക്കില്ലെന്ന നിലപാട് വീണ്ടും സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വികസന കാര്യങ്ങള്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.
നിലവില്‍ സംസ്ഥാനത്തുള്ള നാല് വിമാനത്താവളങ്ങള്‍ക്ക് പുറമെ ശബരിമലയില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞു. മതേതരത്വം സംരക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.