കോഴിക്കോട് വെസ്റ്റ്ഹില് റെയില്വേ സ്റ്റേഷന് സമീപം വിദ്യാര്ഥിനി ട്രെയിന് തട്ടി മരിച്ചു. പുതിയങ്ങാടി സ്വദേശിനി വന്ദനയാണ് മരിച്ചത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.
Related News
ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്ക് യുഎഇയിലേക്ക് തിരിച്ച് വരാൻ അനുമതി
ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്ക് യുഎഇയിലേക്ക് തിരിച്ച് വരാൻ അനുമതി. വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവർക്കാണ് അനുമതി. നേരത്തെ യുഎഇയിൽ നിന്ന് വാക്സിനെടുത്തവർക്കായിരുന്നു അനുമതി ഉണ്ടായിരുന്നത്. കഴിഞ്ഞ ഏപ്രിൽ 24 മുതൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള വിമാന വിലക്ക് നിലനിന്നിരുന്നു. അത് ഈ മാസം അഞ്ചാം തിയതി മുതൽ ഒഴിവാക്കിയിരുന്നു. പക്ഷേ യുഎഇയിൽ നിന്ന് വാക്സിനെടുത്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. പുതിയ തീരുമാനം പ്രകാരം ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്കും യുഎഇയിലേക്ക് […]
സംസ്ഥാന സർക്കാരിന്റെ സാമൂഹിക സന്നദ്ധ സേന അംബാസിഡറായി ടോവിനോ തോമസ്
സംസ്ഥാനത്തെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്ഡ് അംബാസിഡറായി ചലച്ചിത്ര താരം ടോവിനോ തോമസിനെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ബ്രാന്ഡ് അംബാസിഡര് പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്. സഹജീവികളുടെ നന്മയെയും സുരക്ഷയെയും കരുതി മുന്നോട്ടുവരുന്ന മനുഷ്യര്ക്ക് പ്രവര്ത്തിക്കാനുള്ള സംവിധാനം ഒരുക്കുവാനാണ് സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തമുഖങ്ങളില് ജനങ്ങള്ക്ക് സഹായമെത്തിക്കുക, ആവശ്യമായ ശാസ്ത്രീയപരിശീലനം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സര്ക്കാര് ആരംഭിച്ച സാമൂഹിക സന്നദ്ധ സേനയില് നിലവില് 3.6 ലക്ഷം അംഗങ്ങള് രജിസ്റ്റര് ചെയ്തിട്ടുണ്ട്. ആദ്യഘട്ട […]
കോവിഡ് 19: വ്യാജവാര്ത്ത പ്രചരിപ്പിച്ചതിന് ഒരാള് കൂടി അറസ്റ്റില്
കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്ത്ത പ്രചരിപ്പിച്ചയാളെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം ടി.വി പുരം സ്വദേശി ശരത് (22) ആണ് അറസ്റ്റിലായത്. കോവിഡ് 19 വൈറസ് ബാധിച്ചയാളെ വൈക്കം താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില് ശബ്ദസന്ദേശം നല്കിയതിനാണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തില് വിട്ടയച്ചു. ഇതോടെ വ്യാജവാര്ത്തകള് പ്രചരിപ്പിച്ചതിന് അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മൊത്തം കേസുകളുടെ എണ്ണം 14 ആയി.