കനത്ത മഴയിൽ മണ്ണിടിഞ്ഞും പാളങ്ങളിൽ വെളളം കയറിയും തടസപ്പെട്ട ട്രയിൻ ഗതാഗതം ഇന്ന് പുനസ്ഥാപിച്ചേക്കും. കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി, ബാംഗ്ലൂര്‍-എറണാകുളം എക്സ്പ്രസ് ട്രയിനുകളും ഏഴ് പാസഞ്ചര്‍ ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി. ഓട്ടോമാറ്റിക് സിഗ്നൽ ഇല്ലാത്തതിനാൽ ട്രയിനുകളുടെ വൈകിയോട്ടം തുടരാനാണ് സാധ്യത. കലൂർ സബ്സ്റ്റേഷനിൽ നിന്നുളള വൈദ്യുതി വിതരണം ഇന്ന്പുനഃസ്ഥാപിക്കുമെന്നും റെയിൽവേ അറിയിച്ചു.
